Tuesday, September 22, 2009

അധികാരപര്‍വ്വം

അധികാരപര്‍വ്വം

സന്തോഷ്കുമാര്‍ ചീക്കിലോട്







മനുഷ്യന്‍റെ മുഖ്യഭാവമായ അധികാരം വിശപ്പുംകാമവും പോലെ ജീവന്‍ടെ അവസാന തുടിപ്പുവരെ അവന്‍ടെ ഉള്ളില്‍ സ്പന്ദിചുകൊന്ദിരിക്കുന്നു.അധികാരം മനുഷ്യനെ ദുഷിപ്പിക്കുമെന്നും കൂടുതല്‍ അധികാരം കൂടുതല്‍ ദുഷിപ്പിക്കുമെന്നും അറിവുള്ളവര്‍ നേരത്തേപറഞ്ഞുവെച്ചിട്ടുണ്ട്അധികാരത്തിനു അതിന്ടെ തായ വേഷവും ഭാഷയും മുദ്രകളുമുണ്ട്.ഒരു തരത്തില്‍ അധികാരത്തിനെതിരെ നടന്ന പോരാട്ടങ്ങളുടെ കഥ തന്നെ ചരിത്രം.അധികാരത്തിനും അതിന്‍റെ ദുഷിപ്പുകള്‍ക്കുമെതിരെ പൊരുതി അധികാരത്തിലേറി ദുഷിച്ചവരുടെ കഥയും ചരിത്രത്തില്‍ വിരളമല്ല .








ലോകത്തെ മാറ്റിമറിക്കുന്നതില്‍ അധികാരികള്‍ വഹിച്ച പങ്ക് പറഞ്ഞാല്‍ തീരില്ല .അധികാരം മനുഷ്യ നന്മക്ക്യായി ഉപയോഗിച്ചവരെയും സ്വാര്‍ത്ഥ പൂരനത്തിനായി ഉപയോഗിച്ചവരെയും ചരിത്രത്തിലെവിടെയും ദര്‍ശിക്കാം.

























അധികാരത്തിനെതിരെയും അധികാരത്തിനു വേണ്ടിയുമുള്ള പോരാട്ടങ്ങളുടെ ചരിതമാണ്‌ ലോക സാഹിത്യ ത്തി ന്‍റെ സിംഹഭാഗവും .മലയാള സാഹിത്യത്തില്‍ നോവലുകളും നാടകങ്ങലുമാണ് ദൗത്യം ഭംഗിയായി നിര്‍വഹിച്ചിട്ടുള്ളത് .മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ പഞ്ചുമേനോന്‍ടെ അധികാരത്തിനെതിരെയുള്ള മാധവന്‍റെ പോരാട്ടത്തിന്‍റെ കഥയാണ് .തൊട്ടു പിന്നാലെ വന്ന മാര്‍ത്താണ്ട വര്‍മ്മയാകട്ടെ മാര്‍ത്താണ്ട വര്‍മ്മയും തമ്പിമാരും തമ്മിലുള്ള സമര ഗാധയാണ്.അവൂത്ത്ത്താന്‍ കാലമായപ്പോഴേക്കും ലോകം ആകെ മാറിക്കഴിഞ്ഞിരുന്നു .അധികാരത്തിന്‍റെ ദുഷിപ്പുകള്‍ ലോകം ഏറ്റവും കൂടുതല്‍ അനുഭവിച്ചറിഞ്ഞത് അക്കാലത്തായിരുന്നു .അത് അക്കാലത്തെ എഴുത്തുകാരെയും ശക്തമായി സ്വാധീനിച്ചിട്ടുണ്ട് .

അനുഭവങ്ങളുടെ തീച്ചൂളയില്‍ വാറ്റിയെടുത്ത അസ്ഥിദ്രവമാണ ബഷീര്‍ സാഹിത്യം .മനുഷ്യന്റെ സന്തോഷ സന്താപങ്ങളുടെയും സംകല്പങ്ങളുടെയും ദുരന്തങ്ങളുടെയും കഥപോലെ അത് പലയിടത്തും അധികാരത്തിനെതിരായ പ്രതികരണമായും മാറുന്നു .പിതാവിന്റെ കാര്‍ക്കശ്യവും സ്വാതന്ത്ര്യ സമരകാലത്തെ പീടി താ നു വങ്ങലുമാകാം ബഷീറിന്റെ അധികാരത്തിനെതിരെയുള്ള പ്രതികരണങ്ങളുടെ രാസത്വരകം .അവയില്‍ പ്രധാനപ്പെട്ട ഒരു കൃതി തന്നെ പാത്തുമ്മ യുടെ ആട് .പിതൃ ബിംബ കേന്ദ്രിതമായ അധികാരത്തിനെതിരെയുള്ള പ്രതികരണം അവിടെ നിന്നും അധികാരമെന്ന മുഖ്യ ഭാവത്തിനെതിരായ പ്രതികരണമായി നോവലിലെങ്ങും നിറഞ്ഞു നിറയുന്നു .

നീണ്ട അലച്ചിലിന് ശേഷം സ്വാസ്ഥ്യം പ്രതീക്ഷിച്ചു വീട്ടിലെത്തുമ്പോള്‍ ബഹള ത്തിന്‍റെ പെരുമഴ .പിതാവി ന്‍റെ അസാന്നിധ്യത്തില്‍ ബഷീറാണ് പിതൃ ബിംബം .ജ്യേഷ്ഠനായ ബഷീര്‍ ,അധികാരങ്ങള്‍ ഉണ്ടായിരിക്കെ തന്നെ അത് സ്വാര്‍ത്ഥ പൂരണ ത്തിനല്ലാതെ പരഹിതത്തിനും കുടുംബ നന്മക്യുമായി ഉപയോഗിക്കുന്നു .

പണം അധികാരത്തിന്‍റെ മുഖ്യ സ്രോതസ്സാണ് .കൂടുതല്‍ പണമുള്ളവന് സമൂഹത്തില്‍ കൈവരുന്ന പ്രാമുഖ്യം ഇതിന് ദൃഷ്ടാന്തമാണ് .ബഷീ റാകട്ടെ പണം മ്പാ ദിച്ച് മറ്റുള്ളവരെ ഭരിക്കുന്നതിന് പകരമായി ,'ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞിനെ പ്പോലെ പണം സമ്പാ ദിച്ച് പെരുമാറ്റത്തില്‍ അധികാര ഭാവം കലര്‍ത്തി ബന്ധുക്കളെയും മിത്രങ്ങളെയും അകറ്റി അവസാനം പണം മുഴുവന്‍ നഷ്ടപ്പെട്ട്‌ ഭ്രാന്ത ചിത്തനായി കടപ്പുറത്ത് അലഞ്ഞു നടക്കുന്നതിനു പകരമായി ,തന്‍റെ സ്വത്തെല്ലാം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്കി എല്ലാവരുടെയും സന്തോഷത്തില്‍ പങ്കാളിയാവുകയും ,എല്ലാവരുടെയും സന്തോഷമാണ് തന്‍റെ സന്തോഷമെന്നും ,അപ്പോഴേ തനിക്ക് ശാന്തത കിട്ടുകയുള്ളൂവെന്നും പാത്തുമ്മയുടെ ആടിലൂടെ പറഞ്ഞു വെക്കുന്നു .സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഖദര്‍ ധരിച്ചിട്ടുണ്ടായിരുന്ന ബഷീര്‍ പിന്നീടത്‌ ഉപേക്ഷിച്ചു .അതിന് കാരണമായി പറഞ്ഞത്‌ സ്വാതന്ത്ര്യ സമര ത്തിന് എതിരായി നിലകൊണ്ട ഒരാള്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അധികാരത്തില്‍ വന്നുവെന്നാണ് .

അധികാരം പൊതു നന്മ ക്ക് ഉപയോഗിക്കുന്നവരാണ് ബഷീറും ഉമ്മയും അബ്ദുല്‍ ഖാദറും .തന്‍റെ വൈകല്യങ്ങള്‍ മറന്നുകൊണ്ട്അബ്ദുല്‍ ഖാദര്‍ ബഷീറിന്‍റെ അസാന്നിധ്യത്തില്‍ കുടുംബത്തി ന്‍റെ ഉത്തരവാദിത്ത്വം ഏറ്റെടു ക്കുകയും തകര്‍ന്നുകുത്തി വീണുപോയ കുടുംബത്തെ കരക്കടിപ്പിക്കുന്നതിനായി ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു .ജ്യേഷ്ഠന്‍ എന്ന പദവി ഉപയോഗിച്ച് കൂട പിറ പ്പുകളെയും ,ഉമ്മയെ ത്തന്നെയും അബ്ദുല്‍ ഖാദര്‍ തന്‍റെ വരുതിയില്‍ നിര്‍ത്തുന്നു.അതത്രയും സ്വേ ച്ഛാപരമായിരുന്നില്ല ,കുടുംബത്തി ന്‍റെ പൊതു നന്മക്ക്യാ യിരുന്നു.